മിഥുൻ മാനുവലിന്റെ തിരക്കഥ, കോളേജ് പ്രൊഫസറായി ദുൽഖർ; അണിയറയിൽ ഒരുങ്ങുന്നത് അഡാർ ചിത്രം!

തിങ്കള്‍, 25 ജൂണ്‍ 2018 (11:18 IST)
കൈനിറയെ സിനിമകളുമായി ദുൽഖർ തിരക്കിലാണ്. ഏറ്റവും ഒടുവിൽ ഹിറ്റായ മഹാനടിയ്‌ക്ക് ശേഷം താരം മറ്റ് ഭാഷകളിലെ സിനിമയിൽ തിരക്കിലാണെന്ന വാർത്തകളാണുണ്ടായിരുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ഹിന്ദി, തമിഴ് ചിത്രങ്ങളെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നെങ്കിലും പുതിയതായി ചെയ്യാൻ പോകുന്ന മലയാളം ചിത്രത്തെക്കുറിച്ച് യാതൊരു വാർത്തകളും ഇല്ലായിരുന്നു.
 
താരത്തിന്റെ അടുത്ത മലയാളം ചിത്രം ഏതായിരിക്കുമെന്നതാണ് പ്രേക്ഷകരുടെയെല്ലാം ചോദ്യം. ഇപ്പോഴിതാ താരത്തിന്റെ മലയാള ചിത്രത്തെക്കുറിച്ചുള്ള വാർത്തകളും ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. 'ആടി'ന്റെ സംവിധായകനായ മിഥുൻ മാനുവലിന്റെ തിരക്കഥയിൽ അൻവർ റഷീദിന്റെ അസോസിയേറ്റ് ഡയറക്‌ടറായ സലാം ബുക്കരി സംവിധാനം ചെയ്യുന്നതാണ് ദുൽഖറിന്റെ വരാനിരിക്കുന്ന മലയാള ചിത്രം.
 
കോളേജ് പ്രൊഫസറായി ദുൽഖർ എത്തുന്ന ആദ്യത്തെ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു . ഈ വര്‍ഷം അവസാനത്തോട് കൂടി ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. താരം ഇപ്പോൾ തന്റെ തമിഴ് ചിത്രമായ ‘കണ്ണും കണ്ണും കൊള്ളയ് അടിത്താൽ‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍