ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ താന്‍ നേരിട്ട ദുരനുഭവം മീര തുറന്നുപറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കോഴിക്കോട് ഒരു ജ്വല്ലറി ഉദ്ഘാടനത്തിനു എത്തിയപ്പോള്‍ നേരിട്ട ദുരനുഭവത്തെ കുറിച്ചാണ് താരം തുറന്നുപറഞ്ഞിരിക്കുന്നത്. ഉദ്ഘാടനത്തിനായി എത്തിയപ്പോള്‍ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ താന്‍ ഏറെ കഷ്ടപ്പെട്ടെന്ന് മീര പറയുന്നു. വാഹനത്തിനു ചുറ്റും ആളുകള്‍ തിക്കും തിരക്കും കൂട്ടി നില്‍ക്കുകയായിരുന്നു.
കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ ആളുകള്‍ തള്ളിയതോടെ കാലിലെ ഒരു ചെരുപ്പ് പോയി. കാലില്‍ ഒരു ചെരുപ്പ് മാത്രമായി. അങ്ങനെ ഒരു തരത്തില്‍ ഞങ്ങള്‍ ജ്വല്ലറിയുടെ ഉള്ളില്‍ കയറി. എന്നാല്‍ തള്ളിനിടെ കൂടെയുണ്ടായിരുന്ന ആര്‍ട്ടിസ്റ്റിന്റെ സാരിയൊക്കെ അഴിഞ്ഞു പോയി. അത്രയും തിരക്ക് ആയിരുന്നു. ഇതോടെ ഞാന്‍ ഉദ്ഘാടനത്തിന് സാരിയുടുത്ത് പോകാറില്ല എന്നും മീര പറഞ്ഞത്.
ഉദ്ഘാടനമൊക്കെ കഴിഞ്ഞു വരുമ്പോള്‍ നമ്മുടെ കാര്‍ അകത്തേക്ക് കയറ്റി ഇട്ടിട്ടില്ല. പൊലീസ് ജീപ്പാണ് ഇട്ടിരിക്കുന്നത്. പൊലീസുകാരും നമ്മളെ തള്ളുകയാണ്. അപ്പോള്‍ ഒരാള്‍ വന്നിട്ട് ഒരിടിയിടിച്ച് എന്റെ സല്‍വാര്‍ വലിച്ചു കീറി. സല്‍വാര്‍ മുഴുവന്‍ കീറിപോയി. ഓടി ഞാന്‍ പൊലീസ് ജീപ്പില്‍ കയറി. അന്ന് ആദ്യമായിട്ട് ഞാന്‍ ഒരാളുടെ മുഖത്ത് നോക്കി നല്ല തെറി വിളിച്ചു എ്ന്നും മീര പറയുന്നു.