2016ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിവിന്‍ പോളി തന്നെയാണ് നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ആക്ഷന്‍ ഹീറോ ബിജുവിലെ നിവിന്‍ പോളിയുടെ ആക്ഷന്‍ രംഗവും മാസ് ഡയലോഗും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
ആക്ഷന്‍ ഹീറോ ബിജു 2 പേരിട്ടിരിക്കുന്ന ചിത്രം ആദ്യഭാഗത്തിന്റെ തുടര്‍ച്ചയാണോ അഭിനേതാക്കള്‍ അതേ വേഷത്തില്‍ തന്നെ രണ്ടാം ഭാഗത്തിലും ഉണ്ടാകുമോ എന്നതും അറിവില്ല. പുതിയ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.