മഹാലക്ഷ്മിയുടെ സ്വന്തം മീനാക്ഷി ചേച്ചി ചെന്നൈയില്‍ നിന്നെത്തി; സന്തോഷത്തോടെ ദിലീപും കാവ്യയും

ബുധന്‍, 22 ഡിസം‌ബര്‍ 2021 (15:03 IST)
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. മഞ്ജു വാര്യയുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയ ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്. ദിലീപ്-മഞ്ജു ബന്ധത്തില്‍ പിറന്ന മകള്‍ മീനാക്ഷി ഇപ്പോള്‍ ദിലീപിനും കാവ്യയ്ക്കും ഒപ്പമാണ്. ദിലീപ്-കാവ്യ ദമ്പതികളുടെ മകള്‍ മഹാലക്ഷ്മിയുടെ വളരെ അടുത്ത സുഹൃത്താണ് മീനാക്ഷി. 
 
മീനാക്ഷി ചേച്ചി അടുത്തുണ്ടെങ്കില്‍ മഹാലക്ഷ്മിക്ക് പിന്നെ മറ്റാരും വേണ്ട. കഴിഞ്ഞ ഏതാനും മാസങ്ങളായി മീനാക്ഷി ദിലീപിനും കാവ്യയ്ക്കും ഒപ്പമില്ല. ചെന്നൈയില്‍ മെഡിസിന് പഠിക്കുന്ന മീനാക്ഷി നാട്ടിലേക്ക് തിരിച്ചെത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നത്. ക്രിസ്മസ് അവധിക്കായാണ് മഹാലക്ഷ്മിയുടെ മീനാക്ഷി ചേച്ചി ആലുവയിലെ വീട്ടില്‍ എത്തിയിരിക്കുന്നത്. ദിലീപും കാവ്യയും ഇപ്പോള്‍ വലിയ സന്തോഷത്തിലാണ്. ക്രിസ്മസ് അവധി കഴിഞ്ഞ് മീനാക്ഷി ജനുവരിയില്‍ ചെന്നൈയിലേക്ക് മടങ്ങുമെന്നാണ് വിവരം. നേരത്തെ ദിലീപും കാവ്യയും മഹാലക്ഷ്മിയും കൂടി ദുബായില്‍ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിലൊന്നും മീനാക്ഷി ഉണ്ടായിരുന്നില്ല. അപ്പോഴാണ് ആരാധകര്‍ മീനാക്ഷി ചെന്നൈയില്‍ മെഡിസിന് പഠിക്കുകയാണെന്ന വിവരം അറിഞ്ഞത്. ക്രിസ്മസ് അവധി ആഘോഷിക്കാന്‍ ദിലീപും കുടുംബവും ഉല്ലാസയാത്ര പോകുമെന്നും വിവരമുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍