മധുരരാജയുടെ മുണ്ടിനുമുണ്ട് പ്രത്യേകതകൾ; ഇത്തവണ ഹിറ്റാകുന്നത് മമ്മൂട്ടി മാത്രമല്ല!

വെള്ളി, 27 ജൂലൈ 2018 (10:34 IST)
രാജ 2വിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ ആരംഭിച്ചു കഴിഞ്ഞു. മമ്മൂട്ടി കഥാപാത്രം മധുര രാജയുടെ കോസ്‌റ്റ്യൂംസാണ് ഇപ്പോള്‍ തയാറാക്കുന്നത്. വീതിയുള്ള കരയും അതില്‍ ഡിസൈനുമായി എത്തുന്ന മുണ്ടിന്റേയും മേല്‍മുണ്ടിന്റേയും പണിപ്പുരയിലാണ് കോസ്റ്റിയൂം ഡിസൈനർ‍. പോക്കിരിരാജയിലെ ഡിസൈനിൽ നിന്നും വ്യത്യാസമുണ്ട് രാജ 2വിലെ കോസ്‌റ്റ്യൂംസിന്. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. 
 
മുണ്ടിന്റെ ചിത്രവും പോസ്റ്റിനൊപ്പം ഉണ്ടായിരുന്നു. മധുര രാജയ്‌ക്കൊപ്പം ഹിറ്റാകുന്നത് ഈ മുണ്ടുംകൂടിയായിരിക്കും എന്നതിൽ സംശയമില്ല. പോക്കിരിരാജയുടെ സെക്കൻഡ് പാർട്ട് ആണോ എന്ന സംശയമാണ് പ്രേക്ഷകർക്ക് രാജ 2വിൽ ഉള്ളത്. എന്നാൽ ഇത്  പോക്കിരിരാജയുടെ തുടര്‍ച്ചയായിരിക്കില്ല എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
 
ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ പുലിമുരുകന് ശേഷം വൈശാഖും ഉദയകൃഷ്ണയും ഒന്നിക്കുന്ന ചിത്രമാണ് രാജ 2. തമിഴ് നടന്‍ ജയ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് ഒന്‍പതിന് ആരംഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍