'വടക്കൻ വീരഗാഥയ്ക്കും പഴശിരാജയ്ക്കും വേണ്ടി കളരിപ്പയറ്റ് പരിശീലിച്ചിരുന്നു, മാമാങ്കത്തിലെ ആക്ഷൻ എളുപ്പമായിരുന്നു’ - മമ്മൂട്ടി പറയുന്നു

വ്യാഴം, 13 ജൂണ്‍ 2019 (09:37 IST)
മലയാള സിനിമയിലെ ഏറ്റവും ബ്രഹ്മാണ്ഡ ചലച്ചിത്രം മാമാങ്കം ലോഞ്ചിനോട് അനുബന്ധിച്ച് ബോളിവുഡ് ചാനൽ സൂം ടീവിക്കു നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ വിശേഷങ്ങൾ മമ്മൂട്ടി പങ്കുവച്ചത്. വടക്കൻ വീരഗാഥം പഴശിരാജ എന്നീ സിനിമകളിൽ കളരിപ്പയറ്റ് ചെയ്തു പരിചയമുണ്ടെന്നും അതുകൊണ്ട് മാമാങ്കത്തിൽ ആക്ഷൻ രംഗങ്ങൾ എളുപ്പമായിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിൽ വാക്കുകൾ. എൺപത് ശതമാനം ചരിത്രത്തെ ആസ്പദമാക്കിയാണ് മാമാങ്കം കഥ പറയുന്നത്. വി.എഫ്.എക്സ് വർക്കുകൾ പരമാവധി കുറിച്ചുകൊണ്ടാണ് ചിത്രമെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് വലിയ സെറ്റ് തന്നെ ചിത്രത്തിനായി ഒരുക്കിയതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. 
 
എണ്‍പത് ശതമാനം ചരിത്രത്തെ ആസ്പദമാക്കിയാണ്  എന്ന സിനിമയെന്നും മമ്മൂട്ടി. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി,തമിഴ്,തെലുങ്ക് പതിപ്പുകളിലാണ് ചിത്രമെത്തുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മാണം.
 
വടക്കന്‍ വീരഗാഥ, പഴശിരാജ എന്നീ സിനിമകള്‍ക്ക് ശേഷം കളരി പശ്ചാത്തലമുള്ള സിനിമ ചെയ്യുന്നതിന്റെ ആഹ്ലാദവും മമ്മൂട്ടി പങ്കുവയ്ക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍