മമ്മൂട്ടിയുടെ പുതിയ സിനിമ വരുന്നു ! സംവിധായകന്‍ മഹേഷ് നാരായണന്‍ തിരക്കഥയുടെ പണിപ്പുരയില്‍

കെ ആര്‍ അനൂപ്

ശനി, 11 ഫെബ്രുവരി 2023 (15:00 IST)
'ക്രിസ്റ്റഫര്‍'ന് ശേഷം മമ്മൂട്ടിയുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമാലോകം.സംവിധായകന്‍ മഹേഷ് നാരായണന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടിയും ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്.
 
മഹേഷ് നാരായണന്‍ മമ്മൂട്ടിയുമായി ഒരു കഥാ സന്ദര്‍ഭം ചര്‍ച്ച ചെയ്തു, നടന് അത് ഇഷ്ടമായി. തിരക്കഥ ഒരുക്കുവാന്‍ മമ്മൂട്ടി മഹേഷ് നാരായണനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
 
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ 'ക്രിസ്റ്റഫര്‍'ആണ് മമ്മൂട്ടിയുടെ പ്രദര്‍ശനം തുടരുന്ന ചിത്രം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍