പരിപാടിയുടെ വേദിയിലേക്ക് കടക്കവെ മമ്മൂട്ടിയ്ക്ക് ചുറ്റും സുരക്ഷാഉദ്യോഗസ്ഥർ നിരവധിയായിരുന്നു. വേദിയിലെത്തുന്നതിന് മുൻപ് മമ്മൂട്ടിയുടെ കണ്ണിൽ ഒരാൾ പെട്ടു. കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ സഞ്ചാരി വിജയ് ആയിരുന്നു ആ നടൻ. ആരുടേയും ക്യാമാറകണ്ണുകൾ ഒപ്പിയെടുക്കാതിരുന്ന ആ മുഖം ശ്രദ്ധിച്ചത് മമ്മൂട്ടി മാത്രമായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി മമ്മൂട്ടി അദ്ദേഹത്തിന്റെ അടുത്തേക്ക് പോവുകയും ദേശീയ അവാർഡ് ലഭിച്ചതിൽ തന്റെ അഭിനന്ദനം നേരിട്ട് അറിയിക്കുകയും ചെയ്തു. പുരസ്കാരത്തിന് അർഹനാക്കിയ സിനിമ കണ്ടിട്ടുണ്ടെന്നും വലിയ കാര്യമാണ് ചെയ്തതെന്നും മമ്മൂട്ടി പറഞ്ഞു. വിജയ്യുടെ സന്തോഷത്തിൽ പങ്കുചേർന്ന് അദ്ദേഹത്തോടൊപ്പം ഒരു സെൽഫിയ്ക്ക് പോസ് ചെയ്തതിന് ശേഷമാണ് മമ്മൂട്ടി വേദിയിലേക്ക് മടങ്ങിയത്.