നാദിര്‍ഷയുടെ ചിത്രത്തിലെ കോമഡി തനിക്ക് വഴങ്ങുമോ എന്ന ആശയക്കുഴപ്പമായിരുന്നു മമ്മൂട്ടിക്ക് ഉണ്ടായിരുന്നത്. അമര്‍ അക്‍ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ സിനിമകള്‍ തകര്‍പ്പന്‍ കോമഡിച്ചിത്രങ്ങള്‍ ആയിരുന്നു. ആ രീതിയിലുള്ള സ്പൊണ്ടേനിയസ് കോമഡി താന്‍ ചെയ്താല്‍ ശരിയാകുമോ എന്നതായിരുന്നു മമ്മൂട്ടിയുടെ ആശങ്ക.