അന്ന് അമ്മയുടെ നായകൻ, ഇന്ന് മകളുടെ; മമ്മൂട്ടി എന്നും ചുള്ളൻ തന്നെ

ഞായര്‍, 3 ജൂലൈ 2016 (15:47 IST)
പ്രായം മമ്മൂട്ടിയ്ക്ക് മുന്നിൽ തോറ്റുപോകുന്നുവെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അമ്മയ്ക്കും മകൾക്കും ഒപ്പം അഭിനയിക്കുവാൻ അവസരം കിട്ടുന്നതും ചെറിയ കാര്യമല്ല. പണ്ട് മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചവരില്‍ പലരും ഇന്റസ്ട്രി വിട്ടു. ചിലര്‍ അമ്മ വേഷങ്ങളില്‍ തുടരുന്നു. 
 
അന്ന് മമ്മൂട്ടിയുടെ നായിക ആയി അഭിനയിച്ച നടിയുടെ മകൾ ഇന്ന് മമ്മൂട്ടിയുടെ നായിക ആയി അഭിനയിക്കുന്നുവെന്ന് പറഞ്ഞാൽ അത് അത്ഭുതം തോന്നിക്കുന്ന കാര്യം തന്നെയാണ്. ശരത്ത് കുമാറിന്റെ മകൾ വരലക്ഷ്മിയെക്കുറിച്ചാണ് പറയുന്നത്. വരലക്ഷ്മിയുടെ രണ്ടാനമ്മയായ രാധിക ശരത്ത് കുമാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം രണ്ട് ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 
 
1985 ല്‍ പുറത്തിറങ്ങിയ മകന്‍ എന്റെ മകന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യാ വേഷമായിരുന്നു രാധികയ്ക്ക്. ജെ ശശികുമാറാണ് ചിത്രം സംവിധാനം ചെയ്തത്. സ്വാതി കിരണം എന്ന തെലുങ്ക് ചിത്രമാണ് ഇരുവരും ഒന്നിച്ച് മറ്റൊരു ചിത്രം. 

വെബ്ദുനിയ വായിക്കുക