Mammootty: കളങ്കാവല്‍ റിലീസ് നവംബറില്‍; ഹൈദരബാദിലെ ഷൂട്ടിങ്ങിനു ശേഷം മമ്മൂട്ടി യുകെയില്‍ പോകും

രേണുക വേണു

വ്യാഴം, 2 ഒക്‌ടോബര്‍ 2025 (09:55 IST)
Mammootty: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഏഴ് മാസത്തിലേറെ ഇടവേളയെടുത്ത മമ്മൂട്ടി മഹേഷ് നാരായണന്‍ ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ ഹൈദരബാദ് ഷെഡ്യൂളിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 
 
ഹൈദരബാദിലെ ഷെഡ്യൂളിനു ശേഷം മമ്മൂട്ടി യുകെയിലേക്ക് പോകും. മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സുപ്രധാന രംഗങ്ങള്‍ യുകെയിലാണ് ഷൂട്ട് ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരും മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഭാഗമാണ്. മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ശേഷം കളങ്കാവല്‍ സിനിമയുടെ പ്രൊമോഷനില്‍ മമ്മൂട്ടി പങ്കെടുക്കും. 
 
ആന്റോ ജോസഫ് നിര്‍മിക്കുന്ന മഹേഷ് നാരായണന്‍ ചിത്രം ഈ വര്‍ഷം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം വിഷുവിനു റിലീസ് ചെയ്യാനാണ് തീരുമാനം. അതേസമയം ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ നവംബര്‍ ആദ്യവാരം റിലീസ് ചെയ്യും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍