മലയാളത്തിലെ ഇഷ്ട നടൻ മമ്മൂട്ടിയാണ്, സംശയമില്ലാതെ തമന്ന പറഞ്ഞു!

ശനി, 11 ഫെബ്രുവരി 2017 (15:04 IST)
തമിഴിൽ മാത്രമല്ല, തെലുങ്കിലും കന്നടയിലും ബോളിവുഡിലും ഒരെപോലെ മിന്നുന്ന താരമാണ്.തമന്ന ഭാട്ടിയ. മലയാളത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തിലെ ആരാധകർക്ക് ഒരു കുറവും ഇല്ല. തമന്നയുടെ ഇഷ്ട നായകൻ മമ്മൂട്ടി ആണ്. മലയാളത്തിൽ ആണ് കെട്ടോ.
 
മലയാളത്തിലെ ഇഷ്ട നടനാരാണ് എന്ന് ചോദിച്ചപ്പോള്‍ ഒട്ടും ആലോചിക്കാതെ തന്നെ തമന്ന പറഞ്ഞു, 'അത് മമ്മൂട്ടി സര്‍' ആണ് എന്ന്. ഈ പ്രായത്തിലും മമ്മൂട്ടി സര്‍ യുവാക്കളുടെ ആകര്‍ഷണവും സ്റ്റൈലുമാണ്. എങ്ങനെ അതിനിപ്പോഴും സാധിയ്ക്കുന്നു എന്നെനിക്ക് അദ്ദേഹത്തോട് ചോദിക്കണം എന്നുണ്ട്.. അക്കാര്യത്തില്‍ മമ്മൂട്ടി സര്‍ എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു എന്നാണ് തമന്ന പറഞ്ഞത്.
 
ദുല്‍ഖര്‍ സല്‍മാനെയും നിവിന്‍ പോളിയെയുമാണത്രെ തമന്നയ്ക്ക് മലയാളത്തില്‍ ഏറെ ഇഷ്ടമുള്ള മറ്റ് രണ്ട് യുവതാരങ്ങള്‍. ഏഷ്യനെറ്റിന്റെ 19 ആം ചലച്ചിത്ര പുരസ്‌കാരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തമന്ന കേരളത്തിലും എത്തിയിരുന്നു. അപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു തമന്ന.

വെബ്ദുനിയ വായിക്കുക