എനിക്ക് മമ്മൂട്ടിയാകണം; മാമാങ്കം വേദിയില്‍ വികാരഭരിതയായി പ്രാചി ടെഹ്‌ലാന്‍

തുമ്പി ഏബ്രഹാം

ശനി, 7 ഡിസം‌ബര്‍ 2019 (09:27 IST)
മാമാങ്കം സിനിമയുടെ പുതിയ ട്രെയിലറും പാട്ടും ആദ്യമായി പ്രദര്‍ശിപ്പിച്ച വേദിയില്‍ വികാരഭരിതയായി നടി പ്രാചി ടെഹ്‌ലാന്‍. നടന്‍ എന്നതിലുപരി മമ്മൂട്ടി നല്ലൊരു മനുഷ്യനാണെന്ന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രാചി പറഞ്ഞു.
 
മാമാങ്കം ഷൂട്ടിങ്ങിനു ശേഷം ആരാകണമെന്നു തന്നോടൊരിക്കല്‍ ഒരാള്‍ ചോദിച്ചെന്നും അതിനു മറുപടിയായി തനിക്ക് മമ്മൂട്ടിയാകണമെന്നു താന്‍ പറഞ്ഞെന്നും പ്രാചി വെളിപ്പെടുത്തി. താന്‍ ഇത്രകാലം ആരുടെയും വലിയൊരു ഫാനായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
 
നിറകണ്ണുകളോടെയാണ് പ്രാചി സംസാരിച്ചത്. മാമാങ്കത്തില്‍ അഭിനയിക്കാനായതിലുള്ള തന്റെ സന്തോഷമാണു കണ്ണീരായി വരുന്നതെന്ന് പ്രാചി പറഞ്ഞു. മാമാങ്കം ടീം ഒരു കുടുംബമായിരുന്നെന്നും പ്രാചി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍