മമ്മൂട്ടി - ദ റിയൽ ജന്റിൽമാൻ; അന്ന് ആശ ശരത്, ഇന്ന് പ്രാചി തെഹ്‌ലൻ !

ഗോൾഡ ഡിസൂസ

വെള്ളി, 6 ഡിസം‌ബര്‍ 2019 (13:53 IST)
മമ്മൂട്ടി വളരെ ഗൗരവക്കാരനാണെന്നും അഹങ്കാരി ആണെന്നുമൊക്കെ പറയുന്നവർ തന്നെ അത് പിന്നീട് തിരുത്തി പറയുന്നുണ്ട്. സ്ത്രീകളോട് വളരെയധികം ബഹുമാനത്തോടെ സംസാരിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന താരമാണ് അദ്ദേഹം. കഴിഞ്ഞ ദിവസം മാമാങ്കത്തിലെ മുന്‍നിര താരങ്ങളെല്ലാവരും മുംബൈയില്‍ എത്തിയിരുന്നു. ചടങ്ങിനിടെ മമ്മൂട്ടിയുടെ ഒരു പ്രവൃത്തിയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
 
ട്രെയിലര്‍ ലോഞ്ചിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു താരങ്ങൾ. വേദിയില്‍ അടുത്തിരുന്ന നായിക പ്രാചിയുടെ കാലില്‍ അറിയാതെ മമ്മൂട്ടി തട്ടി പോയി. ഉടനെ മമ്മൂട്ടി പ്രാചിയുടെ കാലില്‍ തൊട്ട് വന്ദിച്ച് ക്ഷമാപണം നടത്തിയിരിക്കുകയാണ്. പ്രശംസനീയമായ പ്രവൃത്തിയാണ് ഇതെന്ന് ആരാധകർ പറയുന്നു. അറിയാതെ കാലിൽ ചവുട്ടിയാൽ പ്രായബഹുമാനാർത്ഥം അതിനോട് ക്ഷം പറയുന്നവരുണ്ട്. എന്നാൽ, നായികയേക്കാൾ ഒരുപാട് മുതിർന്ന ആളായിരുന്നിട്ട് കൂടി പരസ്യമായി തന്റെ തെറ്റ് തിരുത്താൻ മമ്മൂട്ടി കാണിച്ച മനസിനെയാണ് സോഷ്യൽ മീഡിയ അഭിനന്ദിക്കുന്നത്.
 
ഇതാദ്യമായിട്ടല്ല, മമ്മൂട്ടി സ്ത്രീകളെ ഇത്തരത്തിൽ ബഹുമാനിക്കുന്നത്. മുൻപ് വർഷം എന്ന സിനിമയുടെ സെറ്റിൽ വെച്ചും ഇത്തരത്തിൽ ഒരു സംഭവം അരങ്ങേറിയിരുന്നു. ചിത്രത്തിന്റെ സെറ്റിൽ വെച്ച് നടി ആശ ശരത്തിന്റെ കാല് നമസ്തകരിക്കാന്‍ മമ്മൂട്ടി പോകുന്നതും നടി എഴുന്നേറ്റ് നിന്ന് ബഹുമാനത്തോടെ മമ്മൂട്ടിയുടെ കാല് നമസ്‌കരിക്കാന്‍ ശ്രമിയ്ക്കുന്നതുമായ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മമ്മൂട്ടി എങ്ങനെ സ്ത്രീകളെ ബഹുമാനിയ്ക്കുന്നു എന്നതിന്റെ തെളിവാണിതെല്ലാമെന്ന് ആരാധകർ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍