തൊമ്മനും മക്കളും എന്ന സിനിമയില്‍ രാജന് പി ദേവ് ചെയ്ത ആ കഥാപാത്രം ഞാന്‍ ചെയ്യണമെന്ന് പറഞ്ഞ് മമ്മൂട്ടി വിളിച്ചിരുന്നു. ഞാന്‍ ചെയ്താലായിരിക്കും അത് നന്നാകുകയെന്നും പറഞ്ഞു. എന്നാല്‍ ആ സമയത്ത് വേറെ സിനിമയുണ്ടായിരുന്നതുകൊണ്ടൊ എന്തൊ, എനിക്ക് ആ സിനിമ ചെയ്യാനായില്ല. പിന്നീട് ഞാന്‍ ആ സിനിമ കണ്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നുകയും ചെയ്തു. - ഇന്നസെന്റ് പറഞ്ഞു.
മമ്മൂട്ടി ഒരു നടൻ മാത്രമല്ല, വക്കീൽ കൂടിയാണ്. അതുകൊണ്ട് തന്നെ ഏത് കാര്യത്തിലും നല്ല അഭിപ്രായങ്ങളും ഉചിതമായ തീരുമാനങ്ങളും ഉള്ള ആളാണ് മമ്മൂട്ടിയെന്ന് ഇന്നസെന്റ്. താര സംഘടനയായ അമ്മയുടെ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മമ്മൂട്ടിയുമായി ആലോചിക്കാറുണ്ടെന്ന് ഇന്നസെന്റ് കൂട്ടിച്ചേർത്തു.