' ഒരിക്കല്‍ മമ്മൂക്ക സംസാരിക്കുന്നതിനിടെ എന്നോട് പറഞ്ഞു. ' പത്തോ പതിനഞ്ചോ വര്‍ഷം മുന്‍പ് നമ്മള് എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ ആ അഭിപ്രായമാണ് അവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. പക്ഷേ, ഇപ്പോള്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ എന്റെ മതമാണ് ചര്‍ച്ച ചെയ്യുന്നത്' എന്ന്. ശരിയാണ്, ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ നീ ക്രിസ്ത്യാനിയല്ലേ, ദേശവിരുദ്ധനാണെന്ന് പറയും. യഥാര്‍ഥത്തില്‍ ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞ് പള്ളിയില്‍ തന്നെ പോയിട്ടില്ല,' ട്രൂ കോപ്പി തിങ്കിന് നല്കിയ അഭിമുഖത്തില്‍ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.