ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നെ വേണ്ടെന്നുവെച്ചു; അഞ്ചു വര്‍ഷമായി പ്രണയത്തിലാണെന്നും ഭാവന
കന്നഡ നിര്‍മാതാവുമായി ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നെന്ന് നടി ഭാവന. അതേസമയം, ആരാണ് ആ നിര്‍മാതാവെന്നു പറയാന്‍ ഭാവന തയാറായിട്ടില്ല. അതേസമയം, ആരാണ് ആ നിര്‍മാതാവെന്നു പറയാന്‍ ഭാവന തയാറായില്ല. കന്നഡ നിര്‍മാതാവുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയതിനു പിന്നാലെയാണ് താരം മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയത്.
അഞ്ചു വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണ്. കഴിഞ്ഞ വര്‍ഷം വിവാഹം തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ചില എതിര്‍പ്പുകളാല്‍ നീണ്ടുപോയി. ഈവര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്നും ഭാവന പറഞ്ഞു. കഴിഞ്ഞദിവസം രണ്ടു ടെലിവിഷന്‍ ചാനലുകളില്‍കൂടിയാണ് ഭാവന വെളിപ്പെടുത്തലുകള്‍ നടത്തിയത്. താന്‍ കന്നഡ നിര്‍മാതാവുമായി പ്രണയത്തിലാണെന്ന് ഒരു ചാനലില്‍ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മറ്റൊരു ചാനലിലെ പരിപാടിയില്‍ ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നെന്നും ഭാവന പറഞ്ഞത്.