തമിഴ് സംവിധായകന്‍ ഷങ്കർ തെലുങ്ക് നടൻ രാം ചരണിനെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നു എന്നതാണ് സമീപകാലത്ത് തെന്നിന്ത്യന്‍ സിനിമാലോകത്തെ ത്രസിപ്പിച്ച വാര്‍ത്ത. പട്ടം പോലെ എന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്റെ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക മോഹനൻ ഈ സിനിമയിലെ നായികമാരിൽ ഒരാളായി അഭിനയിക്കുമെന്നതാണ് ഏറ്റവും പുതിയ വാർത്ത.
ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ഇതാദ്യമായാണ് ഷങ്കർ ചിത്രത്തില്‍ ഒരു തെലുങ്ക് നായകന്‍ എത്തുന്നത്. മാളവിക മോഹനന്റെ തെലുങ്ക് അരങ്ങേറ്റവും ഈ ചിത്രത്തിലൂടെയായിരിക്കും.