മലയാള ഭാഷാ ചിത്രങ്ങളുടെ പ്രദർശനം നിർത്തിവച്ചു അന്യഭാഷാ ചിത്രങ്ങൾ മാത്രം പ്രദർശിപ്പിക്കുന്നതു ഭാഷയെയും മലയാളിയെയും അപമാനിക്കുന്നതാണെന്നു പറഞ്ഞ അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപിയ്ക്ക് മറുപടിയുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബർട്ടി ബഷീർ. തീയേറ്റര്‍ ഉടമകളെ ഇന്നസെന്റ് ഭയപ്പെടുത്താന്‍ നോക്കേണ്ട. പടങ്ങള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ സാഹചര്യത്തില്‍ പാവപ്പെട്ട തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുമെന്ന് കണ്ടതിനാലാണ് അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്ന് ലിബര്‍ട്ടി ബഷീര്‍.
25 വര്‍ഷം മുന്‍പ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇന്നസെന്റ് 50,000 രൂപയാണ് വാങ്ങിയിരുന്നതെങ്കില്‍ ഇന്ന് 35-50 ലക്ഷത്തില്‍ എത്തിയിരിക്കുകയാണ് പ്രതിഫലം. വിതരണ വിഹിതം 60:40 എന്നത് 25 വര്‍ഷം മുമ്പ് തീരുമാനിച്ചതാണ്. അതില്‍ കാലോചിത മാറ്റമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാഷയോടു ഇങ്ങിനെ തിയറ്റർ ഉടമകൾ കാണിക്കുന്ന ധിക്കാരം ഓർത്തു ഓരോ മലയാളിയും തലതാഴ്ത്തണം.
അയൽ സംസ്ഥാനങ്ങളിലെവിടെയെങ്കിലുമായിരുന്നു ഇതു സംഭവിച്ചിരുന്നതെങ്കിൽ തിയറ്ററിനും ഉടമയ്ക്കും എന്തു സംഭവിക്കുമെന്നു ഞാൻ പറയാത്തതു സമാധാന പ്രേമിയായതുകൊണ്ടാണെന്ന് ഇന്നസെന്റ് പറഞ്ഞു. മലയാളഭാഷയ്ക്കു നേരിട്ട ഈ അപമാനത്തിൽ അമ്മയ്ക്കു വേദനയുണ്ടെന്നദ്ദേഹം പറഞ്ഞു. ടിക്കറ്റ് യന്ത്രം സ്ഥാപിക്കാനുള്ള സർക്കാർ നീക്കം നടപ്പാക്കേണ്ടതു ഓരോ ഗ്രാമപഞ്ചായത്തിന്റെയും ആവശ്യമാണെന്നും ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു.