മോഹൻലാലിന്റെ വില്ലനായി ടൊ‌വിനൊ?!

തിങ്കള്‍, 12 ഫെബ്രുവരി 2018 (09:05 IST)
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനായുള്ള കാത്തി‌രിപ്പിലാണ് ആരാധകർ. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെയൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ ഇപ്പോള്‍ വരുന്ന റിപ്പോര്‍ടുകള്‍ അനുസരിച്ച് ലൂസിഫറിൽ മോഹൻലാലിന്റെ വില്ലനായി വരുന്നത് ടൊവിനോ തോമസ് ആണെന്നാണ്. 
 
ലൂസിഫറില്‍ ടൊവിനോ വില്ലനായ് എത്തുമെന്നാണ് റിപ്പോർട്ട്. ഒപ്പം സിനിമയില്‍ അഭിനയിക്കാന്‍ ഇന്ദ്രജിത്തും കാണുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്തിരുന്നാലും ഇതിനെ പറ്റി പൂര്‍ണമായ സ്ഥിതീകരണം ഇത് വരെ ഉണ്ടായിട്ടില്ല. ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കി വരികയാണ് മുരളി ഗോപി.  
 
ടിയാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചുനടന്ന ചര്‍ച്ചകള്‍ക്കിടെയാണ് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ പൃഥ്വി തീരുമാനിച്ചത്. ലൂസിഫര്‍ എന്ന തിരക്കഥ മുരളി ഗോപി പൃഥ്വിക്ക് നല്‍കിയതും ഈ ലൊക്കേഷനില്‍ വച്ചാണ്.
 
കാമ്പില്ലാത്ത സിനിമകള്‍ക്ക് ഇനി തലവച്ചുകൊടുക്കില്ല എന്ന തീരുമാനമെടുത്ത ശേഷം മോഹന്‍ലാല്‍ നല്ല തിരക്കഥകളുമായി വരുന്നവരെ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ആവേശം കയറിയ മോഹന്‍ലാല്‍ ഈ പ്രൊജക്ടിന് ഉടന്‍ തന്നെ സമ്മതം മൂളുകയായിരുന്നു. 
 
‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നിവ ബ്രില്യന്‍റ് തിരക്കഥകളായിരുന്നു. മോഹന്‍ലാലിനെ മനസില്‍ കണ്ടെഴുതിയ ലൂസിഫറും വളരെ ത്രില്ലിംഗാണെന്ന അഭിപ്രായമാണുള്ളത്. സിനിമാലോകത്തെ പലരും ഈ ചിത്രത്തിന്‍റെ കഥ കേട്ട് വളരെ ഗംഭീരമാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
 
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. ഒരേസമയം മോഹന്‍ലാലിന്‍റെ താരപരിവേഷവും അഭിനയവും മുതലാക്കുന്ന ചിത്രമായിരിക്കും ഇത്. പൂര്‍ണമായും ഫെസ്റ്റിവല്‍ മൂഡ് ഉണ്ടാക്കുന്ന ചിത്രം. ലാല്‍ ഫാന്‍സുകാര്‍ക്കും ആഘോഷിക്കാന്‍ പറ്റുന്ന ചിത്രം എന്നു പറയാം.  
 
എന്തായാലും പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ മാസ് സിനിമയായിരിക്കും എന്നുറപ്പ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍