'കക്ഷത്തിലെ രോമം വടിച്ചില്ലേ?' വീഡിയോയ്ക്ക് താഴെ വന്ന ചോദ്യത്തിനു വായടപ്പിക്കുന്ന മറുപടി കൊടുത്ത് ലച്ചു

വ്യാഴം, 11 മെയ് 2023 (11:01 IST)
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള സെലിബ്രിറ്റിയാണ് ലച്ചു. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഷോയില്‍ ലച്ചു മത്സരാര്‍ഥിയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ലച്ചു ബിഗ് ബോസില്‍ നിന്ന് ക്വിറ്റ് ചെയ്തത്. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം താരം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. 
 
തന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും താഴെ വരാറുള്ള മോശം കമന്റുകളോട് ലച്ചു ശക്തമായ ഭാഷയില്‍ പ്രതികരിക്കാറുണ്ട്. അങ്ങനെയൊരു ചോദ്യത്തിനു താരം മറുപടി നല്‍കിയിരിക്കുന്നതാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. 'കക്ഷത്തിലെ രോമം വടിച്ചില്ലേ' എന്ന ഒരാളുടെ ചോദ്യത്തിനാണ് ലച്ചു മറുപടി നല്‍കിയിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Lachu Gram (@thisislachugram)

' ചിലപ്പോ ഷേവ് ചെയ്യും ചിലപ്പോ വയ്ക്കും. രണ്ടിനും അതിന്റേതായ ഭംഗി ഉണ്ട്. എല്ലാറ്റിനും പുറമെ ഇത് ശരീരത്തിലെ മുടി മാത്രമാണ്. അത് സാധാരണയായി ഉള്ള കാര്യമാണ്' ലച്ചു കുറിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍