കുമ്പളങ്ങിയും വിജയ് സൂപ്പറും തിളങ്ങി, ഈറനണിയിച്ച് പേരൻപും!

ശനി, 16 ഫെബ്രുവരി 2019 (08:50 IST)
2019ൽ രണ്ടാം മാസം പകുതിയാകുമ്പോൾ ഇതുവരെ മലയാളത്തിൽ റിലീസ് ചെയ്തത് 23 സിനിമകളാണ്. പേട്ട, പേരൻപ്, യാത്ര, വിശ്വാസം തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളുടെ കൂടെ കണക്കെടുത്താൽ ഏകദേശം 40 ഓളം ചിത്രങ്ങളാണ് കേരളത്തിൽ ഒന്നരമാസം കൊണ്ട് റിലീസ് ആയത്. 
 
ചെറുതും വലുതുമായ 23 ചിത്രങ്ങളുടെ കൂട്ടത്തിൽ തിളങ്ങിയത് വിജയ് സൂപ്പറും പൌർണമിയും, കുമ്പളങ്ങി നൈറ്റ്സും ആണ്. രണ്ട് ചിത്രങ്ങളും ഇപ്പോഴും നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്. ഒപ്പം, മമ്മൂട്ടിയുടെ പേരൻപ്, യാത്ര എന്നീ ചിത്രങ്ങൾക്കും വൻ സ്വീകരണമാണ്. 
 
ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം തമിഴിലേക്ക് മമ്മൂട്ടി തിരിച്ചെത്തിയ ചിത്രമാണ് പേരൻപ്. റാം സംവിധാനം ചെയ്ത ചിത്രത്തെ തമിഴാടിനൊപ്പം കേരളവും ഏറ്റെടുത്തു കഴിഞ്ഞു. ഒരു വൻ വിജയത്തിലേക്ക് തന്നെയാണ് മമ്മൂട്ടിയുടെ പേരൻപും കുതിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍