അമീര്‍ഖാനുമായി വേര്‍പിരിഞ്ഞത് സ്വതന്ത്രയായി ജീവിക്കാനാണെന്ന് കിരണ്‍ റാവു. വിവാഹം വേര്‍പ്പെടുത്തുന്നതിനെ താന്‍ ഭയന്നിരുന്നില്ലെന്നും വിവാഹത്തിന് ഒരു വര്‍ഷം മുമ്പ് തന്നെ താനും അമീര്‍ഖാനും ഒന്നിച്ച് താമസിച്ചിരുന്നുവെന്നും മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും കിരണ്‍ റാവു പറഞ്ഞു. രണ്ടു വ്യക്തികള്‍ എന്ന നിലയില്‍ മികച്ച ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍ ഉള്ളതെന്നും ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും അതില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.