എന്നെ വിളിച്ചില്ല, അതുകൊണ്ട് ഞാൻ പോയില്ല: ഭാവന

ബുധന്‍, 30 നവം‌ബര്‍ 2016 (14:38 IST)
ദിലീപ് - കാവ്യ വിവാഹത്തിൽ നടി ഭാവന എത്താത്തതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ചില വാർത്തകൾ വന്നിരുന്നു. എന്നാൽ, അതിനെയെല്ലാം എതിർത്തുകൊണ്ട് ഭാവന നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. ദിലീപിന്റേയും കാവ്യയുടെയും വിവാഹത്തിന് തന്നെ ക്ഷണിച്ചില്ല, അതുകൊണ്ട് പോയില്ല എന്നാണ് ഭാവനയ്ക്ക് പറയാനുള്ളത്. 
 
അവരുടെ വിവാഹത്തിന് ആരെയെല്ലാം ക്ഷണിക്കണം എന്ന് തീരുമാനിക്കേണ്ടത് അവരാണ്. അടുപ്പമുള്ളവരെ അവർ വിവാഹത്തിന് ക്ഷണിച്ചു. ദിലീപിന്റേയും കാവ്യയുടെയും വിവാഹം അവരുടെ വ്യക്തിപരമായ കാര്യമാണ്. എന്നെ വിളിച്ചില്ല, അതുകൊണ്ട് ഞാൻ പോയില്ല. എന്നെ വിളിക്കാത്തതിൽ എനിക്ക് ഒരു പരിഭവവുമില്ല. എന്ന് ഭാവന മനോരമ ഓൺലൈനോട് പ്രതികരിച്ചു.
 
പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഇത്തരം വ്യാജ വാർത്തകൾക്കെതിരെ നിയമപരമായി മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്നും ഭാവന പറഞ്ഞു. ദിലീപ്- മഞ്ജു ബന്ധം വഷളായതിൽ ഭാവനയ്ക്ക് പങ്കുണ്ടെന്നും മഞ്ജുവുമായി ഭാവന സൗഹൃദം സൂക്ഷിക്കുന്നതിനാലാണ് വിവാഹത്തിനെ ക്ഷണിക്കാതിരുന്നെതെന്നും തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക