ബോളിവുഡ് മെഗാസ്റ്റാര്‍ സല്‍മാന്‍ ഖാന്‍ ഇന്ന് തന്റെ 56-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. പന്‍വേലിലെ ഫാംഹൗസില്‍ വെച്ചാണ് താരം ജന്മദിനം ആഘോഷിച്ചത്. സിനിമാ രംഗത്തെ പ്രമുഖര്‍ സല്‍മാന്‍ ഖാന് ആശംസകള്‍ നേര്‍ന്നു. മുന്‍ കാമുകി കത്രീന കൈഫ് സല്‍മാന്‍ ഖാന് ഹൃദ്യമായ രീതിയിലാണ് ജന്മദിനാശംസകള്‍ അറിയിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കത്രീന സല്‍മാന് ആശംസകള്‍ അറിയിച്ചത്.