എന്നു നിന്റെ മൊയ്തീനെക്കുറിച്ച് സംഗീത സംവിധായകൻ രമേശ് നാരായണന്റെ ആരോപണത്തെത്തുടർന്ന് പൃഥ്വിരാജും ആര്‍എസ് വിമലും അകൽച്ചയിലായെന്നും കർണനിൽ നിന്നും പൃഥ്വിയെ ഒഴുവാക്കിയെന്നുമൊക്കെ വാർത്ത വന്നിരുന്നു. എന്നാൽ ചിത്രം ഉപേക്ഷിചിട്ടില്ലെന്നും ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നും വിമൽ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
നാലുഭാഷയിലാണ് ചിത്രം നിർമിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷയിൽ നിർമിക്കുന്ന ചിത്രത്തെ ബിഗ് ബജറ്റ് സിനിമ എന്നാണ് വിശേഷിപ്പിക്കുന്നത്. ബ്രഹ്മാണ്ഡചിത്രമായ ബാഹുബലിക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകൻ സെന്തിൽ കുമാറാണ് കർണനുവേണ്ടിയും എത്തുന്നത്. വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമിക്കുന്നത്.