കേരളത്തിലെ ആദ്യ ആദിവാസി സംവിധായികയാണ് ലീല. വയനാടന്‍ ചുരമിറങ്ങി കരിന്തണ്ടന്‍റെ കഥയുമായി ലീല എത്തുകയാണെന്ന വാർത്ത എല്ലാവരെയും ആകർഷിച്ചിരുന്നു. എന്നാൽ വിനായകനെ നായകനാക്കി ഒരുക്കുന്ന കരിന്തണ്ടൻ സിനിമയുടെ പ്രഖ്യാപനം മാമാങ്കത്തിന്റെ സഹസംവിധായകൻ ഗോപകുമാറിന് ഷോക്കായിരുന്നു. കാരണം അദ്ദേഹം ഒരു വർഷം മുമ്പെ തിരക്കഥ പൂർത്തിയാക്കി അദ്ദേഹം സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയും ഇതേ കരിന്തണന്റെ കഥ തന്നെയാണ്.
ചിന്തകള്‍ക്കും തന്ത്രങ്ങള്‍ക്കും കുന്തമുനയുടെ മൂര്‍ച്ചയുള്ള നായകനാവുന്നു.. മരണം തോറ്റു പിന്മാറുമ്പോള്‍ നൂറ്റാണ്ടുകള്‍ ജീവിച്ചു കൊണ്ടയാള്‍ ഇതിഹാസമാകുന്നു. അല്ലോകയുടെ ഇതിഹാസം.. കാടിന്‍റെ, കാട്ടു തന്ത്രങ്ങളുടെ, പുലിപ്പോരുകളുടെ, ആനവേട്ടകളുടെ, ചതിയുടെ, വഞ്ചനയുടെ, പകയുടെ, യുദ്ധത്തിന്‍റെ, പ്രണയത്തിന്‍റെ കരിന്തണ്ടന്‍.....