മതം ഇടപെട്ടാല്‍ സ്വതന്ത്രമായി ഒരു കലാരൂപവും ആവിഷ്‌കരിക്കാന്‍ സാധിക്കാതെ വരുമെന്ന് സംവിധായകന്‍ കമല്‍. തന്റെ പുതിയ ചിത്രമായ വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കവെയാണ് കമല്‍ ഇക്കാര്യം പറഞ്ഞത്. മതം ഇടപെട്ടാല്‍ സ്വതന്ത്രമായി ഒരു കലാരൂപവും സൃഷ്ടിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാകും. എന്നാല്‍ പ്രേക്ഷകര്‍ സ്വീകരിക്കാനും തയ്യാറാണെന്ന് കമല്‍ പറഞ്ഞു.
ജിയോ ബേബി സംവിധാനം ചെയ്ത കാതലിനെതിരെ എതിര്‍പ്പുകള്‍ വന്നത് മതങ്ങളില്‍ നിന്നാണെന്നും മുസ്ലിം- ക്രിസ്ത്യന്‍ മതങ്ങളാണ് ഇങ്ങനെ സംസാരിച്ചതതെന്നും അദ്ദേഹം പറഞ്ഞു. മതപുരോഹിതന്മാരും മതം തലയ്ക്കു പിടിച്ച സമൂഹവും കലയിലേക്ക് കടന്നു വരാന്‍ തുടങ്ങിയാല്‍ വലിയ കുഴപ്പമാണ് ഉണ്ടാവുക. ദയവുചെയ്ത് കലയിലെങ്കിലും ഇടപെടാതിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.