ജ്യോതികയും സൂര്യയും പിരിയും! ജാതകത്തിലുണ്ടെന്ന് ജ്യോതിഷി

നിഹാരിക കെ എസ്

വെള്ളി, 6 ഡിസം‌ബര്‍ 2024 (15:30 IST)
ആരാധകരുടെ പ്രിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. അടുത്തിടെയായി പല കാരണങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ ഇവർക്കെതിരാണ്. ഇപ്പോഴിതാ, താര ദമ്പതികളെക്കുറിച്ച് വിവാദ പരാമർശം നടത്തിയിരിക്കുകയാണ് ജ്യോതിഷി മെഹ്റൊ. സൂര്യയും ജ്യോതികയും വേർപിരിയുന്നമെന്നും ജ്യോതികയുടെ ജാതക പ്രകാരം ഈ ബന്ധം നിലനിൽക്കില്ലെന്നും മെഹ്റൊ വാ​ദിക്കുന്നു.
 
സൂര്യ സാറുടെ ജാതകം എനിക്കറിയാം. 2001 ൽ മൊണാലിസ എന്ന സിനിമ വന്നു. മാധവനായിരുന്നു ഹീറോ. ജ്യോതിക അന്ന് കരിയറിലെ പീക്കിലാണ്. എക്സ്പ്രഷൻ ക്യൂനായ ജ്യോതികയെ ആ സിനിമയിൽ നായികയാക്കാൻ തീരുമാനിച്ചു. ഞങ്ങൾ ജ്യോതികയെ നേരിൽ കണ്ടു. ജാതകം നോക്കണമെന്ന് പ്രൊഡ്യൂസർ പറഞ്ഞു. ജ്യോതിക സദാനന്ദൻ എന്നാണ് ജാതകം നോക്കാൻ തന്ന പേര്. ഒരു ഹീറോയെ എനിക്ക് വിവാഹം ചെയ്യാൻ പറ്റുമോ എന്ന് ജ്യോതിക എന്നോട് ചോദിച്ചു.
 
വിവാഹം ചെയ്യും, പക്ഷെ ആ ബന്ധം പിരിയുമെന്ന് ഞാൻ പറഞ്ഞു. പിന്നീട് ഒരിക്കൽ ഞാൻ ജ്യോതികയെ കണ്ടു. ജെമിനി സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോൾ എന്റെ അടുത്താണ് ഇരുന്നത്. ഓർമയുണ്ടോ എന്ന് ചോദിച്ചു. അറിയാത്ത പോലെയാണ് ജ്യോതിക പെരുമാറിയത്. ഒരുപക്ഷെ ദേഷ്യമായിരിക്കാമെന്നും മെഹ്റോ പറയുന്നു.
 
തന്റെ പ്രവചനം തെറ്റില്ലെന്നും 2025 ലോ അതിന് ശേഷമാേ സൂര്യയും ജ്യോതികയും പിരിയുമെന്നും മെഹ്റോ വാദിക്കുന്നു. നളിനിയും രാമരാജനും എത്ര വർഷം കഴിഞ്ഞാണ് പിരിഞ്ഞത്. സീതയും പാർത്ഥിപനും എത്ര വർഷം കഴിഞ്ഞാണ് പിരിഞ്ഞത്. അത്രത്തോളം സ്നേഹിച്ചവരായിരുന്നു സീതയും പാർത്ഥിപനും. എന്നാൽ പിരിയേണ്ടി വന്നു. ജാതകത്തിൽ പിരിയുമെന്നുണ്ടെങ്കിൽ അത് സംഭവിക്കുമെന്ന് ഇയാൾ വാദിക്കുന്നു.
 
വീ‍ഡിയോക്ക് താഴെ വ്യാപക വിമർശനം വരുന്നുണ്ട്. സത്യസന്ധരായ ജ്യോതിഷിമാർ ഇത്തരത്തിൽ പരസ്യ പ്രസ്താവനകൾ നടത്തുമോ എന്നാണ് താര ദമ്പതികളുടെ ആരാധകർ ചോദിക്കുന്നത്. സൂര്യയും ജ്യോതികയും ഇന്നും സന്തോഷകരമായി ജീവിക്കുന്നു. ജ്യോതിഷിയുടെ പ്രവചനം തീർത്തും തെറ്റാണെന്നും ആരാധകർ പറയുന്നു. 2006 ലാണ് സൂര്യ-ജ്യോതിക വിവാഹം നടന്നത്.
                                                                                                                                                     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍