ഡിസ്നിയുടെ ജംഗിള്‍ ബുക്കില്‍ നായകന്‍ ഇന്ത്യക്കാരന്‍

വ്യാഴം, 17 ജൂലൈ 2014 (11:02 IST)
വാഷിംഗ്ടണ്‍:വാള്‍ട്ട് ഡിസ്നി ഒരുക്കുന്ന ജംഗിള്‍ ബുക്കില്‍ മൌഗ്ല്ല്ലിയെ അവതരിപ്പിക്കുന്നത് ഇന്ത്യക്കാ‍രന്‍. നീല്‍ സേത്തിയെന്ന 10 വയ്സ്സുകാരനാണ് ചിത്രത്തില്‍ മൌഗ്ല്ലിയെ അവതരിപ്പിക്കുന്നത്.

ഓഡിഷനെത്തിയ ആയിരകണക്കിനുകുട്ടികളീല്‍ നിന്നാണ് അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന നീല്‍ സേത്തി തിരഞ്ഞെടുക്കപ്പെട്ടത്. 3ഡിയില്‍ ഒരുങ്ങുന്ന ചിത്രം  അയണ്‍ മാന്‍, കൌബൊയ്സ് ആന്‍ഡ് ഏലിയന്‍സ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത
ജോണ്‍ ഫാവ്റു വാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ആനിമേഷനും ലൈവ് ആക്ഷനുമാണ് ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തില്‍ നീല്‍ അവതരിപ്പിക്കുന്ന മൌഗ്ഗ്ലി ഒഴികെ ബാക്കിയെല്ലാം ആനിമേഷന്‍ കഥാപാത്രങ്ങളാണ്

സിനിമയില്‍ ബഗീരക്ക് ശബ്ദം നല്‍കുക പ്രശസ്ത നടന്‍ ബെന്‍ കിംഗ്സ്ലീയാണ്. കാ യ്ക്ക് സ്കാര്‍ലെറ്റ് ജൊഹാന്‍സണും ശബ്ദം നല്‍കും. 2015 ഒക്ടോബറില്‍ ചിത്രം റിലീസാകുമെന്നാണ് കരുതപ്പെടുന്നത്. റുഡിയാഡ് കിപ്ലിംഗ് എഴുതിയ ജംഗിള്‍ ബുക്ക് എഴുതിയിട്ട് 2015 ല്‍ 120 വര്‍ഷം പൂര്‍ത്തിയാകുകയാണ്






വെബ്ദുനിയ വായിക്കുക