മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, മഞ്ജു; സൂപ്പർതാര ചിത്രങ്ങളുമായി ജോഷി തിരിച്ചെത്തുന്നു

വ്യാഴം, 27 ഡിസം‌ബര്‍ 2018 (12:04 IST)
മലയാളികൾക്ക് എന്നെന്നും ഓർത്തുവയ്‌ക്കാൻ പാകത്തിന് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ജോഷി. ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും സംവിധാന രംഗത്തേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ. 2019ൽ നാല് ചിത്രങ്ങൾ ജോഷിയുടെ വക ഉണ്ടാകുമെന്നാണ് വാർത്തകൾ.
 
മമ്മൂട്ടിക്കും ദിലീപിനും കരിയറില്‍ എക്കാലത്തെയും മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകരിലൊരാള്‍ കൂടിയാണ് അദ്ദേഹം.
മമ്മൂട്ടി, മോഹന്‍ലാൽ‍, ദിലീപ്, മഞ്ജു വാര്യര്‍ എന്നിവരായിരിക്കും അദ്ദേഹത്തിന്റെ ചിത്രത്തിലെ പ്രധാന താരങ്ങൾ എന്നും സൂചനകളുണ്ട്.
 
മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് സജീവ് പാഴൂരാണ്. ലോക്പാൽ‍, ലൈല ഓ ലൈല, റണ്‍ ബേബി റണ്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജോഷിയും ഒരുമിക്കുന്ന സിനിമയുടെ അടുത്ത വര്‍ഷത്തില്‍ തുടങ്ങിയേക്കുമെന്നും വാർത്തകളുണ്ട്.
 
ദിലീപിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ റണ്‍വേയുടെ രണ്ടാം ഭാഗമായ വാളയാര്‍ പരമശിവവും അടുത്ത വര്‍ഷം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സിനിമയെക്കുറിച്ച്‌ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. 
 
ഇത് കൂടാതെ മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി നായികാപ്രാധാന്യമുള്ള സിനിമയും അദ്ദേഹം ഒരുക്കുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍