സു സു സുധി വാത്മീകത്തിലെ മനോഹരഗാനം
ജയസൂര്യ നായകനാകുന്ന സു സു സുധി വാത്മീകം എന്ന സിനിമയുടെ ആദ്യ ഗാനം പുറത്തിറങ്ങി. എന്റെ ജനലരികിൽ ഇന്ന്..' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പി. ജയചന്ദ്രനാണ്. സന്തോഷ് വർമയുടെ വരികൾക്ക് സംഗീത സംവിധായകൻ ബിജിപാലാണ് ഈണമിട്ടിരിക്കുന്നത്. ചിത്രത്തില്‍ വിക്കുള്ള സുധീന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. പുണ്യാളൻ അഗർബത്തീസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സു സു സുധി വാത്മീകത്തിനുണ്ട്.