പ്രൊഡ്യൂസറുടെ കാശ് മേടിച്ച് പോക്കറ്റിലിട്ടിട്ട് ക്രിക്കറ്റ് കളിച്ച് നടക്കുന്ന രണ്ട് യുവതാരങ്ങൾ, ഇത് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള പ്രാക്ടീസ് ആണോ?

വ്യാഴം, 26 മെയ് 2016 (11:41 IST)
സമൂഹത്തെ സമകാലിക പ്രശ്നങ്ങളിൽ അഭിപ്രായം പറയാൻ മടിയുള്ള കൂട്ടത്തിലല്ല ജയസൂര്യ. അതേപോലെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളും വളരെ രസകരമായ രീതിയിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിടാനും താരത്തിന് മടിയില്ല. പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും ക്രിക്കറ്റ് കളിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ജയസൂര്യ.
 
പ്രൊഡ്യൂസറുടെ കാശും മേടിച്ച് ക്രിക്കറ്റും കളിച്ച് നടക്കുന്ന രണ്ട് താരങ്ങളെ ചുവടെ ചേർക്കുന്നു... ഭാവം കണ്ടാൽ ഇന്ത്യൻ ടീം ഇനി ഇവരുടെ കൈയ്യിൽ ആണെന്ന് തോന്നും. എന്നായിരുന്നു താരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കുറിപ്പിനൊപ്പം ജയസൂര്യയും കുഞ്ചാക്കോ ബോബനും ക്രിക്കറ്റ് കളിക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
 
ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലെ ഇടവേള സമയത്താണ് യുവതാരങ്ങളുടെ ക്രിക്കറ്റ് കളി. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇവര്‍ക്കൊപ്പം അമല പോളും പ്രധാന കഥാപാത്രമായി എത്തുന്നു.

വെബ്ദുനിയ വായിക്കുക