ജയറാമിന്റെ രണ്ടാമത്തെ കന്നട സിനിമയായി കാന്താര 2; ഒരുങ്ങുന്നത് മൂന്നിരട്ടി ബജറ്റില്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 27 ഏപ്രില്‍ 2024 (12:43 IST)
ജയറാമിന്റെ രണ്ടാമത്തെ കന്നട സിനിമയായി കാന്താര 2. കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത ഗോസ്റ്റ് ആണ് ജയറാം ആദ്യമായി കന്നടയില്‍ അഭിനയിക്കുന്ന ചിത്രം. എംജി ശ്രീനിവാസ് ആയിരുന്നു സംവിധാനം. കാന്താര ടുവില്‍ ജയറാമിനെ കൂടാതെ ജൂനിയര്‍ എന്‍ ഡി ആറും അഭിനയിക്കുന്നുണ്ട്. ഋഷഭ് ഷെട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്ത കാന്താര ആദ്യ ഭാഗം കന്നട അടക്കം നിരവധി ഭാഷകളില്‍ വന്‍ ഹിറ്റായി മാറിയിരുന്നു. ചിത്രത്തില്‍ നായകനായി എത്തിയതും ഋഷഭ് ഷെട്ടി തന്നെയായിരുന്നു. ശിവ എന്ന കഥാപാത്രത്തെയാണ് ഋഷഭ് ഷെട്ടി അവതരിപ്പിച്ചിരുന്നത്.
 
രണ്ടാം ഭാഗത്തില്‍ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയാണ് പറയുന്നത്. അതേസമയം ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം രഹസ്യമായാണ് സൂക്ഷിക്കുന്നത്. 16 കോടിയായിരുന്നു ആദ്യഭാഗത്തിന്റെ ബജറ്റ്. രണ്ടാം ഭാഗത്തിലേക്ക് വരുമ്പോള്‍ ഇതിന്റെ മൂന്നിരട്ടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍