ജഗതി ശ്രീകുമാര്‍ വീണ്ടും സിനിമ ലൊക്കേഷനില്‍

ശനി, 4 ജൂലൈ 2015 (14:37 IST)
അപകടത്തെത്തുടര്‍ന്ന്  സിനിമയില്‍ നിന്ന് വിട്ടുനിന്ന മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും ലൊക്കേഷനിലെത്തി. കമല്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം `ഉടോപ്യയിലെ രാജാവ്‌' എന്ന സിനിമയുടെ തിരുവനന്തപുരത്തെ ലൊക്കേഷനിലാണ്‌ ജഗതി എത്തിയത്‌. മമ്മൂട്ടിയുടെ പ്രത്യേക നിര്‍ബന്ധത്തെ തുടര്‍ന്നാണ്‌ ലൊക്കേഷനില്‍ ജഗതിയെ എത്തിയത്.

മകന്‍ രാജ് കുമാറും ജഗതിക്കൊപ്പമുണ്ടായിരുന്നു. നേരത്തെ മോഹന്‍ലാല്‍ നായകനായ ഗീതാജ്ഞലിയുടെ സെറ്റിലും ജഗതി ഷൂട്ടിംഗ് കാണാനായി ജഗതി പോയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ലൊക്കേഷനില്‍ എത്തിയത്‌ കൂടുതല്‍ ഉണര്‍വ്‌ നല്‌കാന്‍ സഹായിക്കുമെന്നും മമ്മൂട്ടി പറഞ്ഞു

വെബ്ദുനിയ വായിക്കുക