കാമുകനോടുള്ള വിശ്വാസം കാണിക്കുന്നതിനായി ജാക്കറ്റ് ഊരി അഭിനയിക്കാമെന്നത് തന്റെ ഐഡിയയാണെന്നും ഇല്യാന വെളിപ്പെടുത്തി. അതില്‍ തെറ്റായി ഒന്നും തോന്നിയില്ല. ആ രംഗം അത്രയേറെ ജനങ്ങളെ ആകര്‍ഷിക്കും എന്ന ഉറപ്പുണ്ട്. ജാക്കറ്റുമായി സഹായി വരുന്നത് വരെ തന്നെ പൊതിഞ്ഞ് സംരക്ഷിച്ചു നിര്‍ത്തിയത് അജയ് ദേവഗണ്‍ ആണെന്ന് ഇല്യാന പറയുന്നു.
നമുക്ക് വിശ്വാസമുള്ള ആളുകളുടെ കൂടെ ഇത്തരത്തിലുള്ള ഇന്റിമസി രംഗം ചെയ്യുന്നത് വലിയ പാപമൊന്നുമല്ലെന്നാണ് തന്റെ വിശ്വാസം. മാത്രമല്ല, ഇങ്ങനെ ഒരു രംഗം സിനിമയില്‍ പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. ഷൂട്ടിങിനിടയില്‍ തനിക്ക് തോന്നിയ ഐഡിയയാണിതെന്നും ഇല്യാന പറഞ്ഞു.