അതിൽ തെറ്റൊന്നും എനിക്ക് തോന്നിയില്ല. പക്ഷെ എന്നെ വിഷമിപ്പിച്ചത് ആ രംഗം ചിത്രത്തിന്റെ പബ്ലിസിറ്റിക്കായി ഉപയോഗിച്ചു എന്നതായിരുന്നു. എനിക്ക് അക്കാര്യത്തിൽ വിയോജിപ്പ് ഉണ്ടായിരുന്നു. ഇനി അത്തരം ഒരു രംഗം വന്നാൽ നന്നായി ശ്രദ്ധിച്ച് മാത്രമേ ചെയ്യു. കൈരളി ചാനലിലെ ജെ ബി ജംങ്ഷൻ എന്ന പരിപാടിയിലാണ് ഹണി റോസ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.