നയന്‍താര ബിയര്‍ വാങ്ങിയതിനെതിരെ ഹിന്ദു മക്കള്‍ കക്ഷി

വെള്ളി, 30 ജനുവരി 2015 (18:15 IST)
നയന്‍താര മദ്യവില്‍പന കേന്ദ്രത്തില്‍ എത്തി ബിയര്‍ വാങ്ങുന്ന വീഡിയ്ക്കെതിരെ തമിഴ്നാട്ടിലെ  ഹിന്ദു മക്കള്‍ കക്ഷി. നേരത്തെ നയന്‍താര ബിവറേജ് ഔട്ട് ലെറ്റില്‍ നിന്നും ബിയര്‍ വാങ്ങുന്ന തരത്തിലുള്ള വീഡിയോ വൈറലായിരുന്നു. എന്നാല്‍ പിന്നീട് ദൃശ്യങ്ങള്‍ നാനും റൌഡിതാന്‍  തമിഴ് ചിത്രത്തിന് വേണ്ടി ചിത്രീകരിച്ചവയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

സംസ്ഥാനത്ത് മദ്യം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോള്‍ ബാറില്‍ പോയി മദ്യം വാങ്ങുന്ന ദൃശ്യങ്ങള്‍ ഇത്തരം പ്രതിഷേധങ്ങളെ അവഹേളിക്കുന്നതാണെന്ന് ഹിന്ദു മക്കള്‍ കക്ഷി ആരോപിച്ചു. ദൃശ്യങ്ങള്‍ സ്ത്രീകളില്‍ മദ്യപാന ശീലത്തെ പ്രോത്സാഹിപ്പിക്കുമെന്നും സംഘടന പറയുന്നു. ചിത്രത്തില്‍ നിന്ന് ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്നും, ഇങ്ങനെ ചെയ്തില്ലെങ്കില്‍ സിനിമയ്ക്കും നയന്‍ താരയ്ക്കെതിരേയും സമരവുമായി മുന്നോട്ട് പോകുമെന്നും ഹിന്ദു മക്കള്‍ കക്ഷി വ്യക്തമാക്കി.

ചെന്നൈയിലെ ഒരു ബിവറേജിലെത്തി നയന്‍ താര മൂന്ന് കുപ്പി ബിയറുകളും വാങ്ങി മടങ്ങുന്ന തരത്തിലാണ് വീഡിയോ.ധനുഷ് നിര്‍മ്മിക്കുന്ന നാനും റൌഡി താന്‍ എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായാണ് നയന്‍താരയെത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് വിഘ്നേഷ് ശിവനാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക