Happy Birthday Biju Menon: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ബിജു മേനോന്റെ പ്രായം എത്രയെന്നോ?

രേണുക വേണു

തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (08:32 IST)
Happy Birthday Biju Menon: വില്ലനായും സഹനടനായും നായകനായും മലയാള സിനിമയില്‍ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബിജു മേനോന്‍ ജന്മദിന നിറവില്‍. 1970 സെപ്റ്റംബര്‍ ഒന്‍പതിന് തൃശൂരില്‍ ജനിച്ച ബിജു മേനോന്‍ ഇന്ന് 54-ാം പിറന്നാളാണ് ആഘോഷിക്കുന്നത്. 
 
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ബിജു മേനോന്‍ അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് സിനിമാരംഗത്തും താരം സജീവമായി. 1999 ല്‍ പുറത്തിറങ്ങിയ പത്രത്തിലെ ഫിറോസ് എന്ന കഥാപാത്രം കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 
 
ഒരു മറവത്തൂര്‍ കനവ്, കണ്ണെഴുതി പൊട്ടുംതൊട്ട്, ചന്ദ്രനുദിക്കുന്ന ദിക്കില്‍, മില്ലേനിയം സ്റ്റാര്‍സ്, മഴ, മധുരനൊമ്പരക്കാറ്റ്, രണ്ടാം ഭാവം, മേഘമല്‍ഹാര്‍, ശിവം, പട്ടാളം, ചാന്ത്പൊട്ട്, ഡാഡികൂള്‍, മേരിയ്ക്കുണ്ടൊരു കുഞ്ഞാട്, ഓര്‍ഡിനറി, റണ്‍ ബേബി റണ്‍, റോമന്‍സ്, അനാര്‍ക്കലി, അയ്യപ്പനും കോശിയും, ഒരു തെക്കന്‍ തല്ല് കേസ്, തങ്കം, ഗരുഡന്‍, നടന്ന സംഭവം തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. നടി സംയുക്ത വര്‍മ്മയാണ് ബിജുവിന്റെ ജീവിതപങ്കാളി. 
 
2021 ല്‍ 'ആര്‍ക്കറിയാം' എന്ന സിനിമയിലെ അഭിനയത്തിനു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ബിജു മേനോന്‍ നേടിയിട്ടുണ്ട്. അയ്യപ്പനും കോശിയും സിനിമയിലെ അഭിനയത്തിനു 2022 ല്‍ മികച്ച സപ്പോര്‍ട്ടിങ് ആക്ടര്‍ക്കുള്ള ദേശീയ പുരസ്‌കാരവും ബിജു മേനോനു ലഭിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍