ഷാരൂഖ് ഖാൻ കാരണം വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചു, രസകരമായ സംഭവം തുറന്നുപറഞ്ഞ് നടൻ ഗുൽഷൻ ഗ്രോവർ, വീഡിയോ !

വെള്ളി, 2 ഒക്‌ടോബര്‍ 2020 (14:57 IST)
ഷാരൂഖ് ഖാന്‍ കാരണം തനിക്ക് വിദേശ യാത്രയ്ക്കുള്ള അനുമതി നിഷേധിക്കപ്പെട്ടുവെന്ന് തുറന്നു വെളിപ്പെടുത്തി നടന്‍ ഗുല്‍ഷന്‍ ഗ്രോവർ. മൊറോക്കയിലേയ്ക്ക് പോകുന്നതിനായി വിസ അപേക്ഷിച്ചപ്പോഴുള്ള രസകരമായ സംഭവമാണ് ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയ്ക്കിടെ ഗുല്‍ഷന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഷാരുഖ് ഖാന്റെ ഒരു കടുത്ത ആരാധകനാണ് ഇതിന് കാരണം എന്ന് ഗുല്‍ഷന്‍ പറയുന്നു. 
 
മൊറോക്കോയിലേയ്ക്ക് പോകുന്നതിനായി വിസയ്ക്ക് അപേക്ഷിച്ചെങ്കിലും നിഷേധിയ്ക്കുകയായിരുന്നു. അതിനു കാരണം അവിടുത്തെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഷരൂഖ് ഖാന്റെ കടുത്ത ആരാധകനായിരുന്നു. ഷാരൂഖിനെ മര്‍ദ്ദിച്ചുവെന്ന കാരണം പറഞ്ഞാണ് വിസ നിഷേധിച്ചത്. ഷാരൂഖ് തന്റെ സുഹൃത്താണ്, സഹോദരനാണ്, ജീവിതത്തിൽ ഞാൻ ഷാരൂഖിനെയോ ഷാരൂഖ് എന്നെയോ മര്‍ദ്ദിക്കാറില്ല, അത് സിനിമ മാത്രമാണ് എന്നെല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടിവന്നു എന്ന് ഗുൽഷൻ പറയുന്നു. യെസ് ബോസ്, ഡ്യൂപ്ലിക്കേറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ ഷാരൂഖിന്റെ വില്ലനായി വേഷമിട്ട താരമാണ് ഗുൽഷൻ, ഈ സിനിമകളീലെ രംഗങ്ങൾ കണ്ട ആരാധകനാണ് ഗുൽഷന് വിസ നിഷേധിച്ചത്.

SRK fans are everywhere ❤️

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍