പ്രതിഫലത്തിന്റെ കാര്യത്തിൽ സൗത്ത് ഇന്ത്യയിൽ മുന്നിൽ നിൽക്കുന്നത് നയൻതാരയാണ്. എന്നാൽ, നയൻസ് മലയാളത്തിൽ നിന്നും വാങ്ങുന്നത് 35 ലക്ഷമാണ്. മലയാളികളുടെ സ്വന്തം അഹങ്കാരമായ മഞ്ജു വാര്യർ വാങ്ങുന്നത് 50 ലക്ഷം. മഞ്ജു മറ്റ് ഭാഷകളിൽ ഇതുവരെ അഭിനയിച്ചിട്ടില്ല. സിനിമയിൽ ഒരുപാട് വർഷം സീനിയർ ആയതിനുശേഷമാണ് മഞ്ജു 50 ലക്ഷം രൂപ വാങ്ങുന്നത് എന്നോർക്കണം.
എന്നാൽ, രണ്ട് സിനിമകളിൽ മാത്രം അഭിനയിച്ച സായി പല്ലവിയുടെ പ്രതിഫലം 50 ലക്ഷമാണ്. തമിഴ്, തെലുങ്ക് ഭാഷകളിൽ അഭിനയിക്കണമെങ്കിൽ 50 ലക്ഷം വേണമെന്നാണ് താരത്തിന്റെ ഡിമാൻഡ്. വെറും രണ്ട് സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള സായിയുടെ പ്രതിഫലം കേട്ട് ഞെട്ടിയിരിയ്ക്കുകയാണ് തമിഴ് സിനിമാ നടിമാര്‍.
അതും തെലുങ്ക് - തമിഴ് സിനിമയെ സംബന്ധിച്ച് സായി പല്ലവി പുതുമുഖമാണ്. ഇതുവരെ ഒരു സിനിമ പോലും താരത്തിന്റേതായി ഈ രണ്ട് ഭാഷകളിലും റിലീസായിട്ടില്ല. ഫിദ എന്ന തെലുങ്ക് ചിത്രത്തിലാണ് നിലവില്‍ സായി പല്ലവി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഉടന്‍ റിലീസാകും. ഈ സിനിമയ്ക്ക് വേണ്ടി സായി പല്ലവി വാങ്ങിയത് 50 ലക്ഷം രൂപയാണത്രെ. ഒരു പുതുമുഖ നായികയെ സംബന്ധിച്ച് ഇത് വളരെ കൂടുതലാണ്.