ഗീതു മോഹന്‍ദാസിന്റെ ലയേഴ്‍സ് ഡൈസ് ഓസ്കറിലേക്ക്
ഗീതു മോഹന്‍ദാസ് സംവിധാനം ലയേഴ്‍സ് ഡൈസ് ഓസ്‍കറില്‍ ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിക്കും.ഗീതു മോഹന്‍ ദാസ് ഹിന്ദിയില്‍ ഒരുക്കിയ ഈ ചിത്രത്തെത്തേടി ദേശീയ അംഗീകാരം നേടിയിരുന്നു.
ചിത്രത്തില്‍ നവാസുദ്ദിന്‍ സിദ്ദിഖിയും ഗീതാഞ്ജലി ഥാപ്പയുമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.ഭര്‍ത്താവിനെ തേടി ചെറുപ്പക്കാരിയായ അമ്മ മകളെയും വളര്‍ത്തു നായയെയും കൂട്ടി ഡല്‍ഹിയിലേക്ക് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ തീം.
ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ഗീതാഞ്ജലി ഥാപ്പ സ്വന്തമാക്കിയിരുന്നു. മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് രാജീവ് രവിക്കും ലഭിച്ചിരുന്നു.ഇത്തവണ 30 ഓളം നോമിനേഷനുകളാണ് ഇന്ത്യയില്‍ നിന്നുള്ള ഓസ്കാര്‍ നോമിനേഷനെത്തിയത്.