നിറഞ്ഞ കൈയ്യടിയോടെ ആരാധകർ ഏറ്റെടുത്ത ചിത്രമാണ് ടേക്ക് ഓഫ്. മഹേഷ് നാരായണന്റെ ഗംഭീര സിനിമ. പാർവതി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയാകും ടേക്ക് ഓഫ് എന്ന കാര്യത്തിൽ സംശയമില്ല. സിനിമ കണ്ട പലരും സിനിമയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, താരരാജക്കൻമാർ മോഹൻലാലും മമ്മൂട്ടിയും ടേക്ക് ഓഫിനെ കുറിച്ച് സംസാരിക്കുന്നു.
ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനില്‍ മോഹൻലാലിനെ കാണാൻ ചെന്ന മഹേഷിനോട് ചിത്രം ഉടൻ കാണാമെന്ന് താരം വാക്കു കൊടുത്തു. ചിത്രീകരണ തിരക്കായതിനാലാണ് സിനിമ കാണാന്‍ കഴിയാതിരുന്നതെന്നും താരം അറിയിച്ചു. സിനിമ നേടിയ വലിയ വിജയത്തില്‍ ആഹ്ലാദമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.