അബ്രഹാം എസ്രയുടെ ആത്‌മാവ് ഈ ശിശിരത്തിൽ പ്രതികാരത്തിനെത്തുന്നു. അവർ അയാളുടെ പ്രണയം കവർന്നു. അയാൾ അവരുടെ ലോകവും.. നിഗൂഢതകൾ നിറഞ്ഞു നിൽക്കുന്ന എസ്ര പ്രേക്ഷകരെ പേടിപ്പിക്കുമെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു. നവാഗതനായ ജയ്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എസ്ര എന്ന സിനിമയിൽ പൃഥ്വിരാജാണ് നായകനായെത്തുന്നത്. ചിത്രത്തില്‍ തമിഴ് താരം പ്രിയ ആനന്ദാണ് നായിക.