'എന്നെ ചതിച്ചു, വിശ്വസിച്ച് പറഞ്ഞ കാര്യങ്ങൾ പുറത്തുവിട്ടു': അമൃതയ്‌ക്കെതിരെ എലിസബത്ത്

നിഹാരിക കെ.എസ്

ചൊവ്വ, 25 മാര്‍ച്ച് 2025 (09:23 IST)
ബാല-എലിസബത്ത് വഴക്കാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ബാലയ്‌ക്കെതിരെ ആരോപണങ്ങളും വെളിപ്പെടുത്തലുമായി രംഗത്ത് വന്ന എലിസബത്തിന് ബാലയുടെ മുൻഭാര്യ അമൃതയും അഭിരാമിയും പിന്തുണ അറിയിച്ചിരുന്നു. അമൃത തന്നെ ചതിച്ചുവെന്നും വിശ്വസിച്ച് പറഞ്ഞ കാര്യങ്ങൾ പുറത്തുവിട്ടുവെന്നും എലിസബത്ത് ആരോപിക്കുന്നു. 
 
'അവർ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ആരോടെങ്കിലും തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അവരെ വിശ്വാസമുള്ളത് കൊണ്ടായിരിക്കില്ലേ. കോൾ റെക്കോർഡ് ചെയ്യരുതെന്നും, പറഞ്ഞ കാര്യങ്ങൾ രഹസ്യമായി വെക്കണമെന്നും പറയില്ലേ. പറഞ്ഞ കാര്യങ്ങൾ സീക്രട്ടായി വെക്കണമെന്ന് പറഞ്ഞിട്ടും, അത് മാധ്യമങ്ങളിലൂടെ കേൾക്കേണ്ടി വരുന്ന അവസ്ഥയാണ്. അതിന് ശേഷമുള്ള എന്റെ അവസ്ഥയെക്കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോയെന്നും എലിസബത്ത് ചോദിക്കുന്നുണ്ട്.
 
അഭിമുഖങ്ങളിലെല്ലാം ഞങ്ങൾ സുഹൃത്തുക്കളാണെന്ന് നിങ്ങൾ പറയുന്നു. എപ്പോഴാണ് ഞാൻ നിങ്ങളെ സുഹൃത്തുക്കളാക്കിയത്. എന്നെ ചതിച്ചവരുമായി ഞാനെന്തിന് സൗഹൃദം സ്ഥാപിക്കണം. ഈ സൗഹൃദത്തെക്കുറിച്ച് ചോദിച്ച് കുറേപേർ എത്തിയിരുന്നു. അവരുമായി അടുത്ത ബന്ധമുള്ളവരായിരിക്കാം. എന്നെ ആരൊക്കെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് എനിക്ക് വ്യക്തമായി അറിയാം. സ്വാർത്ഥ ലാഭത്തിന് വേണ്ടി പിന്തുണയ്‌ക്കുന്നവരെയും എനിക്ക് മനസിലാക്കാനാവും എന്നുമായിരുന്നു എലിസബത്ത് കുറിച്ചത്. അമൃതയ്ക്കും അഭിരാമിക്കുമുള്ള മറുപടിയെന്നോണമായിരുന്നു എലിസബത്തിന്റെ കമന്റ്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍