ബാലതാരമായാണ് ദിവ്യ ഉണ്ണി ചലച്ചിത്രലോകത്തേക്ക് എത്തിയത്.എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയില്‍ ഭരത് ഗോപിയുടെ മകളായി വേഷമിട്ട നടി നീയെത്ര ധന്യ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.നടി കാര്‍ത്തികയുടെ ബാല്യകാലമായിരുന്നു ദിവ്യ ഉണ്ണി അവതരിപ്പിച്ചത്. അഭിനയത്തെകുറിച്ചുള്ള ആദ്യ ഓര്‍മ്മ എന്ന് പറഞ്ഞുകൊണ്ട് സിനിമയിലെ ഒരു ചിത്രം പങ്കുവെച്ചു. നവോദയ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ് എന്നും നടി കുറിച്ചു.1987ലായിരുന്നു ചിത്രം റിലീസ് ചെയ്തത്.