തങ്കമണി
രതീഷ് രകുനന്ദന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തങ്കമണി എന്ന സിനിമ ദിലീപിന്റെ അടുത്തതായി പ്രേക്ഷകരിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.D-148 എന്ന താല്‍ക്കാലിക പേരിലായിരുന്നു ഇതുവരെയും സിനിമ അറിയപ്പെട്ടിരുന്നത്. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.1986 ഒക്ടോബര്‍ 21 ന് തങ്കമണി ഗ്രാമത്തില്‍ ഒരു ബസ് സര്‍വീസിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജിലും വെടിവയ്പ്പിലും കലാശിച്ച സംഭവത്തെ അടിസ്ഥാനമാക്കിയാണ് തങ്കമണി നിര്‍മ്മിച്ചിരിക്കുന്നത്.
ജോണി ആന്റണി സംവിധാനം ചെയ്ത ആദ്യ ഭാഗത്തില്‍ ദിലീപ്, മുരളി, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, ഭാവന തുടങ്ങിയ വലിയ താരനിര തന്നെ ഉണ്ടായിരുന്നു. സിഐഡി മൂസയിലെ ഒട്ടുമിക്ക പ്രമുഖ നടന്മാരും ഇന്ന് നമ്മോടൊപ്പമില്ലാത്തതിനാല്‍ 'സിഐഡി മൂസ'യുടെ രണ്ടാം ഭാഗം ശരിക്കും വെല്ലുവിളി നിറഞ്ഞ ഒന്നായിരിക്കുമെന്ന് ജോണി ആന്റണി പറഞ്ഞിരുന്നു.
2015ലെ ക്രിസ്മസ് റിലീസായി എത്തിയ ചിത്രമായിരുന്നു 2 കണ്‍ട്രീസ്. ദിലീപ്, മംത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്ത സിനിമയ്ക്ക് മൂന്നാം ഭാഗം വരുന്നു. 2024 ഡിസംബര്‍ റോഡ് തിയറ്ററുകളുടെ എത്തിക്കുന്ന തരത്തില്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ആണ് നിര്‍മ്മാതാക്കളുടെ ശ്രമം.സിഐഡി മൂസ 2,റണ്‍വെ 2,3 കണ്‍ട്രീസ് തുടങ്ങിയ സിനിമകള്‍ വൈകാതെ തന്നെ തുടങ്ങാന്‍ ആകുമെന്ന് പ്രതീക്ഷയിലാണ് ദിലീപും സംഘവും.