അച്ഛനെ കൊണ്ട് ഇങ്ങനൊരു തീരുമാനം എടുപ്പിച്ചത് മകൾ മീനാക്ഷി; ഒരു തെറ്റ് മാത്രമേ ചെയ്തിട്ടുള്ളുവെന്ന് ദിലീപ്

വെള്ളി, 25 നവം‌ബര്‍ 2016 (10:32 IST)
ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്ന ദിലീപും കാവ്യ മാധവനും വിവാഹിതരായി. കൊച്ചിയിലെ വേദാന്ത ഹോട്ടലില്‍ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം. ദിലീപിന്റെ മകള്‍ മീനാക്ഷി സാക്ഷിയായ വിവാഹത്തിന് മമ്മൂട്ടി അടക്കമുള്ള പ്രമുഖര്‍ ആശംസകള്‍ അറിയിക്കാന്‍ എത്തി. 
 
നല്ല ഒരു ജീവിതം ഉണ്ടാകാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നും സപ്പോർട്ട് ചെയ്യണമെന്നും ദിലീപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'മൂന്ന് വർഷമായി മകളോടൊപ്പം തനിച്ചാണ്, ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന ആവശ്യം അമ്മയും മകളും അടക്കുള്ളവർ നിർബന്ധിച്ചു കൊണ്ടേയിരുന്നു. ഞാൻ വിവാഹം കഴിക്കുകയാണെങ്കിൽ അത് തന്റെ പേരിൽ ബലിയാടായ ഒരാളെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് കാവ്യയെ ജീവിതത്തിലേക്ക് കൂട്ടാൻ തീരുമാനിച്ചത്. മകൾക്ക് ഇക്കാര്യത്തിൽ 100 ശതമാനം സമ്മതമാണ്. അവളാണ് നിർബന്ധം പിടിച്ചതെന്നും' ദിലീപ് പറയുന്നു. 
 
 
മമ്മൂട്ടി, സലിം കുമാര്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, മേനക സുരേഷ് കുമാര്‍, ചിപ്പി, രഞ്ജിത്ത്, മീര ജാസ്മിന്‍, ജോമോള്‍, ജനാര്‍ദ്ദനന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. നടി മഞ്ജു വാര്യരില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം ദിലീപിന്റെയും കാവ്യ മാധവന്റെയും പേര് ചേര്‍ത്ത് നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നെങ്കിലും താരങ്ങള്‍ ഇത് നിഷേധിക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക