ദേവാസുരത്തില്‍ നായികയാകാന്‍ ശോഭനയേയും ഭാനുപ്രിയയേയും സജസ്റ്റ് ചെയ്ത് മോഹന്‍ലാല്‍; ഐ.വി.ശശി രേവതിയെ വിളിച്ചു

വെള്ളി, 17 ഡിസം‌ബര്‍ 2021 (16:49 IST)
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച മാസ് കഥാപാത്രമാണ് ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠന്‍. ഈ കഥാപാത്രത്തിനു ഇന്നും ആരാധകര്‍ ഏറെയാണ്. രേവതിയാണ് ദേവാസുരത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചത്. എന്നാല്‍, രേവതി അവതരിപ്പിച്ച ഭാനുമതി എന്ന കഥാപാത്രത്തിനായി മോഹന്‍ലാല്‍ അടക്കം ആദ്യം നിര്‍ദേശിച്ചത് മറ്റ് രണ്ട് പ്രമുഖ നടിമാരെയാണ്. ഇതേ കുറിച്ച് രേവതി തന്നെയാണ് ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുള്ളത്. 
 
മൂന്ന് നടിമാരെയാണ് ഭാനുമതി എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചതെന്ന് രേവതി പറയുന്നു. ശോഭന, ഭാനുപ്രിയ, രേവതി എന്നിങ്ങനെയായിരുന്നു ആ മൂന്ന് നടിമാര്‍. 'ശോഭനക്കും, ഭാനുപ്രിയക്കും വേണ്ടി മോഹന്‍ലാലും രഞ്ജിത്തും ഒരുപാട് വാശി പിടിച്ചു, അവരില്‍ ആരെങ്കിലും മതി എന്ന രീതിയില്‍ തന്നെ നിന്നു, കാരണം അവര്‍ രണ്ടുപേരും നര്‍ത്തകിമാരാണ്. പക്ഷെ ഐ.വി.ശശി സാറാണ് ഞാന്‍ മതിയെന്ന് തീരുമാനിക്കുന്നത്. നെടുമുടി വേണുവിന്റെ മകളായും, നീലകണ്ഠന്റെ തോല്‍വിക്ക് കാരണമാകുന്ന ഭാനുമതിയായും ഞാന്‍ ചേരും എന്ന ശശി സാറിന്റെ നിഗമനമാണ് ഞാന്‍ ഭാനുമതിയാകാന്‍ കാരണമായത്,' രേവതി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍