ഇനി റിലീസ് മാറില്ല, സ്വാസികയുടെ 'ചതുരം' ഒടുവിൽ റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്

ശനി, 29 ഒക്‌ടോബര്‍ 2022 (15:06 IST)
റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത 'ചതുരം' ഒടുവിൽ റിലീസ് പ്രഖ്യാപിച്ചു.
  സിനിമനവംബർ 4 ന് തീയേറ്ററുകളിൽ എത്തും. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ട്രെയിലർ ശ്രദ്ധ നേടുന്നു.
  
 സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ധാർത്ഥ് ഭരതനും വിനയ് തോമസും ചേർന്നാണ്.ഛായാഗ്രഹണം പ്രദീഷ് വർമ്മ.സംഗീതം പ്രശാന്ത് പിള്ള.ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സിന്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷന്റെയും ബാനറിൽ വിനിത അജിത്തും ജോർജ്ജ് സാൻഡിയാഗോയും ജംനീഷ് തയ്യിലും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍